ചരിത്രം കുറിച്ച് നാസ; സൗരയൂഥത്തിനപ്പുറം ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തി

സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി നാസ. നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റാണ് നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതോടെ സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ വലുതും ഭൂമിയേക്കാള്‍ 1300ലേറെ ഇരട്ടി വലിപ്പമുള്ളതുമായ ഒരു ഗ്രഹവും ഇപ്പോള്‍ കണ്ടെത്തിയവയുടെ കൂട്ടത്തിലുണ്ട്. മാത്രമല്ല, സൂര്യനേക്കാള്‍ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്.

ഈ പുതിയ നാഴികക്കല്ല് പ്രപഞ്ചത്തെക്കുറിച്ചും ഭൂമിക്കും സൗരയൂഥത്തിനും അപ്പുറത്തുള്ള ജീവന്റെ സാധ്യതയെക്കുറിച്ചും ഉള്ള പഠനത്തിന് ഏറെ സഹായകമാകും.

ഏകദേശം 31 വര്‍ഷം മുമ്പ്, 1992ലാണ് PSR B1257+12 എന്ന പള്‍സാറിനെ പരിക്രമണം ചെയ്യുന്ന ഇരട്ട ഗ്രഹങ്ങളായ പോള്‍ട്ടര്‍ജിസ്റ്റ്, ഫോബെറ്റര്‍ എന്നിവ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയത്. 2022 മാര്‍ച്ചോടെ ഇവയുടെ എണ്ണം 5,000 കവിഞ്ഞു.

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റുകള്‍) നിരീക്ഷിക്കാനായി നാസ വിക്ഷേപിച്ച കൃതൃമോപഗ്രഹമാണ് ‘ടെസ്സ് (ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്)’. സൗരയൂഥത്തിന് വെളിയില്‍ ജീവന് അനുകൂല സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണു ഇതിന്റെ പ്രധാന ലക്ഷ്യം. ഫ്‌ലോറിഡയിലെ കേപ് കാനവറലില്‍ നിന്നും സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് 2018 ഏപ്രില്‍ 16നായിരുന്നു വിക്ഷേപണം.

More Stories from this section

family-dental
witywide