എക്സ്പെഡിഷന്‍ 69 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ യുഎഇ ബഹിരാകാശ സഞ്ചാരിയും യുവജന മന്ത്രിയുമായ സുല്‍ത്താന്‍ അല്‍ നെയാദിയേയും എംബിആര്‍എസ്സി ടീമിനേയും നാസ ആദരിച്ചു. ബഹിരാകാശ പര്യവേഷണത്തിനുള്ള നെയാദിയുടെ സേവനവും സംഭാവനകളും അംഗീകരിച്ച് വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ പര്യവേക്ഷണ മെഡലും സമ്മാനിച്ചു. യുഎസ്എയില്‍ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ നെയാദി അംഗീകാരം ഏറ്റുവാങ്ങി.
ബഹിരാകാശ പര്യവേഷണത്തിനുള്ള സംഘത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് എംബിആര്‍എസ്സിയുടെ ഫ്‌ലൈറ്റ് സര്‍ജന്‍ ഡോ. ഹനാന്‍ അല്‍ സുവൈദിയേയും നാസ ആദരിച്ചു. എംബിആര്‍എസ്സിയുടെ സ്പേസ് ഓപ്പറേഷന്‍സ് ആന്‍ഡ് എക്സ്പ്ലോറേഷന്‍ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അല്‍ റായ്സ്, സ്പേസ് ഓപ്പറേഷന്‍സ് വിഭാഗം മാനേജര്‍ മുഹമ്മദ് അല്‍ ബുലൂഷി എന്നിവര്‍ക്ക് എംബിആര്‍എസ്സിയുടെ പേരില്‍ ഗ്രൂപ്പ് അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു.
സ്പേസ് ഓപറേഷന്‍സ് ആന്‍ഡ് എക്സ്പ്ലറേഷന്‍ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അല്‍ റയ്സ്, സ്പേസ് ഓപറേഷന്‍സ് വിഭാഗം
മാനേജര്‍ മുഹമ്മദ് അല്‍ ബുലൂഷി എന്നിവര്‍ക്ക് ഗ്രൂപ്പ് അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. എംബിആര്‍എസ്സി ഡയറക്ടര്‍ ജനറല്‍ സാലിം ഹുമൈദ് അല്‍ മര്‍റി, ബഹിരാകാശ സഞ്ചാരികളായ ഹസ്സ അല്‍ മന്‍സൂരി, നൂറ അല്‍ മത്രൂഷി, മുഹമ്മദ് അല്‍ മുല്ല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ക്രൂവിന്റെ രസകരമായ കഥപറച്ചില്‍ സെഷനുകളും ഉണ്ടായിരുന്നു. തങ്ങളുടെ ദൗത്യത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ ഓരോരുത്തരും പങ്കിട്ടു.