ഗൾഫിലെ വെള്ളപ്പൊക്കത്തിൻ്റെ ബഹിരാകാശ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ

കഴിഞ്ഞയാഴ്ച പേമാരിയെ തുടർന്ന് ഗൾഫ് മേഖലയിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളുടെ ബഹിരാകാശ ചിത്രങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു.

ഗൾഫ് രാജ്യങ്ങളിൽ ഇത്രയധികം മഴ പെയ്യിച്ചത് സാവധാനത്തിൽ നീങ്ങുന്ന ചക്രവാതമായിരുന്നു എന്ന് നാസ പറഞ്ഞു. യുഎഇ കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് അനുസരിച്ച് കഴിഞ്ഞയാഴ്ച 6.04 ബില്യൺ ക്യുബിക് മീറ്റർ മഴ പെയ്തു, ഇത് വർഷം മുഴുവനുമായി ലഭിക്കുന്ന 6.7 ബില്യൺ ക്യുബിക് മീറ്ററിന് തൊട്ടടുത്ത് നിൽക്കുന്നു. അതായത് ഒരു വർഷം കിട്ടേണ്ട മഴ ഒറ്റദിവസം കൊണ്ട് പെയ്തു.
പേമാരിക്ക് ശേഷം ആദ്യമായി ലാൻഡ്സാറ്റ് 9 ഉപഗ്രഹം ഈ പ്രദേശത്തിന് മുകളിലൂടെ കടന്നുപോയപ്പോളുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രിൽ 3, ഏപ്രിൽ 19 തീയതികളിൽ യുഎഇയെ കാണിക്കുന്ന രണ്ടു ചിത്രങ്ങൾ നാസ X-ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ചിത്രത്തിൽ വരണ്ട മരുഭൂമി കാണാം. രണ്ടാമത്തേത്, അതേസമയം,ഈ ഭാഗങ്ങളിൽ നീല നിറത്തിലുള്ള വെള്ളക്കെട്ടുകൾ കാണാം.

NASA Posts Pics Of Flooded Gulf

More Stories from this section

family-dental
witywide