മില്‍ട്ടണ്‍ കൊടുങ്കാറ്റിന്റെ ബഹിരാകാശ ദൃശ്യം പുറത്തുവിട്ട് നാസ സഞ്ചാരി

പടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ അൽപം മുമ്പ് കരതൊട്ട, യുഎസിന്റെ ചരിത്രത്തിലെ അതിശക്തമായ കൊടുങ്കാറ്റുകളിലൊന്നാണ് മില്‍ട്ടണ്‍. കൊടുങ്കാറ്റിന്റെ, ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമിനിക്.

മെക്‌സിക്കന്‍ തീരത്തിന് മുകളില്‍ അതിശക്തമായ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ മേഘങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. മാര്‍ച്ചിലാണ് ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തില്‍ ഡൊമിനിക്, മൈക്കല്‍ ബാരറ്റ്, ജീനെറ്റ് എപ്‌സ് റഷ്യന്‍ സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗ്രെബെന്‍കിന്‍ എന്നിവര്‍ നിലയത്തിലെത്തിയത്. ഒക്ടോബര്‍ ഏഴിനാണ് ഇവരുടെ തിരിച്ചുവരവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍ 13ന് ഇവർ തിരിച്ചു വരും.

NASA Voyager Releases Space View of Hurricane Milton

More Stories from this section

family-dental
witywide