
ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ന്യൂയോർക്കിലുള്ള നാസോ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ച് പൊളിച്ച് നീക്കുന്നു. ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായ പിച്ചായിരുന്നു ഇത്. പിച്ചിനെതിരെ രൂക്ഷ വിമർശനവും ഉയർന്നു. ഓസ്ട‌്രേലിയയിൽ നിർമിച്ച് യുഎസിലെ ഫ്ലോറിഡയിൽ പരിപാലിച്ചൊരുക്കിയ ‘ഡ്രോപ് ഇൻ പിച്ചുകളാണ്’ യുഎസിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ആദ്യ മൂന്നു മത്സരങ്ങളും നാസോ കൗണ്ടി സ്റ്റേഡിയത്തിലായിരുന്നു.
എന്നാൽ ഗ്രൗണ്ടിലെ മത്സരങ്ങൾ പൂർത്തിയായതോടെ ന്യൂയോർക്കിലെ നാസോ കൗണ്ടിയിൽ താൽക്കാലികമായി നിർമിച്ച ഐസനോവർ പാർക്ക് സ്റ്റേഡിയം വെള്ളിയാഴ്ച പൊളിച്ചുനീക്കും. ഇന്ത്യ– യുഎസ്എ മത്സരമാണ് അവസാനമായി ഇവിടെ അരങ്ങേറിയത്. ട്വന്റി20 ലോകകപ്പിനായി വെറും അഞ്ച് മാസം കൊണ്ടാണ് സ്റ്റേഡിയം നിർമിച്ചത്.
സ്റ്റേഡിയത്തിന്റെ മോഡുലാർ ഭാഗങ്ങൾ മാത്രമാണ് പൊളിച്ചുനീക്കുന്നത്. പ്രാദേശിക ക്രിക്കറ്റ് ക്ലബുകൾക്ക് ഉപയോഗിക്കുന്നതിനായി ടർഫ് ഉൾപ്പെടെയുള്ളവ നിലനിർത്തും. സ്റ്റേഡിയത്തിനു പുറത്ത് ബുൾഡോസറുകൾ പാർക്ക് ചെയ്തിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു.
Nassau cricket stadium in US to demolish