മാഡിസൺ സ്കൂളിൽ അക്രമം നടത്തിയത് 15 വയസ്സുകാരി വിദ്യാർഥിനി നാറ്റ്ലി റപ്‌നോ

വിസ്കോൺസിനിലെ മാഡിസണിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിൽ രണ്ടു പേരെ വെടിവച്ച് കൊന്നത് 15 വയസ്സുകാരിയായ വിദ്യാർഥിനി എന്ന് പൊലീസ്. സമാന്ത എന്ന പേരിൽ അറിയപ്പെടുന്ന നാറ്റ്ലി റപ്‌നോയാണ് വെടിയുതിർത്തത് എന്ന് മാഡിസൺ പൊലീസ് മേധാവി ഷോൺ ബാൺസ് പത്ര സമ്മേളനത്തിൽ അറിയിച്ചു. സ്കൂളിൽ സ്റ്റഡി ഹാളിലാണ് വെടിവയ്പ് ഉണ്ടായത്. ഒരു ടീച്ചറും ഒരു വിദ്യാർഥിയുംകൊല്ലപ്പെട്ടു. 6 വിദ്യാർഥികൾക്ക് പരുക്കേറ്റു. 2 കുട്ടികളുടെ നില ഗുരുതരമാണ്.

സ്കൂളിൽ വെടിവയ്പ് നടക്കുന്നതായി സെക്കൻഡ് ഗ്രേഡിൽ പഠിക്കുന്ന വിദ്യാർഥിയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. 4 മിനിറ്റിനുള്ളിൽ പൊലീസ് എത്തി. അപ്പോളേക്കും അക്രമി സ്വയം വെടിയുർതിർത്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആ പെൺകുട്ടി മരിച്ചു.

ക്രിസ്മസ് അവധിക്ക് ദിവസങ്ങൾക്ക് മുമ്പ്തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

വെടിവച്ചയാൾ 9 എംഎം പിസ്റ്റൾ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. വെടിവെപ്പിൻ്റെ കാരണം പൊലീസ് തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രതിയുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവരിൽ ആരുടെയും പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല, അക്രമത്തിലേക്ക് നയിച്ചതിൻ്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

അബൻഡൻ്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ കിൻ്റർഗാർട്ടൻ മുതൽ 12 ഗ്രേഡ് വരെ 400 ഓളം വിദ്യാർത്ഥികൾ ഉണ്ട്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും വിസ്കോൺസിൻ ഗവർണർ ടോണി എവേഴ്സ് പറഞ്ഞു. എല്ലാ സർക്കാർ ഓഫിസുകളിലേയും പതാകകൾ പകുതി താഴ്ത്തിക്കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.

വെടിവയ്പ്പ് ഞെട്ടിപ്പിക്കുന്നതും മനസ്സാക്ഷിക്ക് നിരക്കാത്തതുമാണെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

“നമ്മുടെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ വായിക്കാനും എഴുതാനുമാണ് പഠിക്കേണ്ടത്. അല്ലാതെ തോക്ക് ഉപയോഗിക്കാനാല്ല,” തോക്ക് ഉപയോഗിച്ചുള്ള കൂടുതൽ അക്രമം തടയാൻ കഴിയുന്നവിധത്തിലുള്ള നിയമനിർമ്മാണത്തിനായി ഉടനടി പ്രവർത്തിക്കാൻ കോൺഗ്രസിനോട് ബൈഡൻ ആഹ്വാനം ചെയ്തു.

Natalie Rupnow Madison School Shooter