‘കൈക്കൂലി വാങ്ങിയെന്നത് ആരോപണം മാത്രം, തെളിവില്ല’, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്’, അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി, നടപടിയെന്ത്‌

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബുവിന് ക്ലീൻ ചീറ്റ് നൽകിക്കൊണ്ടുള്ളതാണ് റിപ്പോർട്ട്.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. എന്തു തരത്തിലുള്ള തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു മറുപടിയില്ല എന്നാണ് കലക്ടറുടെ മൊഴിയിൽ പറയുന്നത്.

കൂടാതെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യ എത്തുന്നത് ആരുടേയും ക്ഷണം ഇല്ലാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ 24 നാണ് നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണത്തിലെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് കൈമാറുന്നത്. തുടര്‍ന്ന് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

More Stories from this section

family-dental
witywide