കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ അനുമതി നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി പദവികളില്‍ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. എല്ലാ പദവികളില്‍ നിന്നും ദിവ്യയെ തരംതാഴ്ത്തുകയായിരുന്നു.
അതേസമയം കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭാര്യയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന ജാമ്യത്തിനിടയില്‍ പരാമര്‍ശിച്ചിരുന്നു. ഇതോതുടര്‍ന്നാണ് രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി മൊഴിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.