നവീന്‍ ബാബുവിന്റെ മരണം: ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി ജില്ലാ കോടതി ഇന്ന് വാദം കേള്‍ക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി.പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി ജില്ലാ കോടതി ഇന്ന് വാദം കേള്‍ക്കും. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരും. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയുമാകും പ്രതിഭാഗത്തിന്റെ പ്രധാന ആയുധം.

More Stories from this section

family-dental
witywide