”നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് കളക്ടര്‍ വിളിച്ചിട്ടുതന്നെ, സംസാരിച്ചത് അഴിമതിക്കെതിരെ”

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മൊഴിനല്‍കി പിപി ദിവ്യ. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടര്‍ പറഞ്ഞിട്ടാണെന്നും യോഗത്തില്‍ പങ്കെടുക്കാന്‍ കളക്ടര്‍ വിളിച്ചെന്നും ദിവ്യ ആവര്‍ത്തിച്ചു. തനിക്കുണ്ടായിരുന്നത് നല്ല ഉദ്ദേശ്യമായിരുന്നുവെന്നും യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരെയാണെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.

എഡിഎമ്മിന് വിഷമിപ്പിക്കാനായിരുന്നില്ലെന്നും ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനായിരുന്നു ശ്രമിച്ചതെന്നും ദിവ്യ പറഞ്ഞു. മൂന്നു മണിക്കൂറാണ് ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്കെല്ലാം ദിവ്യ മറുപടി നല്‍കിയെന്നാണ് അന്വേഷസംഘം പറയുന്നത്. അതേസമയം, റിമാന്‍ഡിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കണോ എന്നതില്‍ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുത്തേക്കുമെന്നാണ് വിവരം.

More Stories from this section

family-dental
witywide