ബെംഗളൂരു: ആഗോള തലത്തിലെ എജ്യൂടെക് ഭീമൻ കമ്പനിയായിരുന്ന ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാൻ ട്രൈബ്യുണൽ ഉത്തരവിട്ടു. ബെംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 158 കോടി നൽകാനുള്ള കേസിലാണ് നടപടി. ബി സി സി ഐ ബെംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിൽ നേരത്തെ ഹർജി നൽകിയിരുന്നു. ബി സി സി ഐയുടെ ഹർജി പരിഗണിച്ച ട്രൈബ്യൂണൽ, ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും ഉത്തരവ് ഇടുകയായിരുന്നു.
ഇത് സംബന്ധിച്ച നടപടികള്‍ തുടങ്ങിയതായാണ് വിവരം. ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ കിട്ടാനുണ്ടെന്ന് കാണിച്ചാണ് ബി സി സി ഐ ഹർജി നല്‍കിയത്. നിക്ഷേപകരോടടക്കം കിട്ടാനുള്ള പണത്തിന്റെ ക്ലെയിം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവിനെ മേല്‍ക്കോടതിയില്‍ നേരിടുമെന്ന് ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു.