കൊച്ചി: വാർത്താസമ്മേളനത്തിനിടെ വിതുമ്പി എൻഡിഎ ആലപ്പുഴ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ, വ്യാജ വാർത്ത കൊടുത്ത് പലരും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ശോഭ വികാരാധീനയായത്. ശോഭയുടെ പിറന്നാൾ ദിനത്തിലായിരുന്നു വാർത്താസമ്മേളനം.
ജില്ലാ നേതൃത്വത്തിന് തന്നെ താൽപ്പര്യമില്ലെന്ന തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾ തന്നെ തകർക്കാൻ പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. ഇനിയും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായാൽ വെറുതേയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. താൻ മൂന്നാം സ്ഥാനത്തെത്തെത്തുമെന്ന് പറയുന്ന ചാനല്‍ സര്‍വേ ആസൂത്രിതമായി ഉണ്ടാക്കിയതാണ്. ഇത്രയും ഭീകരിയാണോ ഞാൻ, ഇങ്ങനെ ഇല്ലാതാക്കാൻ നോക്കാൻ? ഇത്രയും ലാത്തിച്ചാർജ് ഏറ്റുവാങ്ങിയ ഏത് പൊതുപ്രവർത്തകയുണ്ട് കേരളത്തിൽ എന്നും അവർ ചോദിച്ചു.
ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ വാര്‍ത്താസമ്മേളനം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണം എന്ന് ഒരു ചാനൽ മുതലാളി വിളിച്ച് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ താൻ പുകഴ്‌ത്തുന്നത് ചാനൽ മുതലാളിയെ അപമാനിക്കാനാണെന്നും അവർ പറഞ്ഞെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
nda alappuzha candidate shobha surendran being emotional while press meet