ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ട് നീരജ് ചോപ്ര. കരിയറിലെ ഏറ്റവും മികച്ച ദൂരത്തേക്ക് തന്റെ ജാവലിനെ പായിച്ച് നീരജ് കുറിച്ചത് 89.49 മീറ്റര്‍ ദൂരത്തിന്റെ നാഴികക്കല്ലാണ്.
ആണ്ടേഴ്‌സണ്‍ പീറ്റേഴ്‌സാണ് ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തിയത്. 90.61 മീറ്റര്‍ ദൂരമാണ് ആണ്ടേഴ്‌സണ്‍ ജാവലിന്‍ എറിഞ്ഞത്. പാരീസ് ഒളിമ്പിക്‌സില്‍ നീരജ് വെള്ളി നേടിയപ്പോള്‍ പിന്നിലായി വെങ്കല മെഡല്‍ നേടിയ താരമാണ് ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്. മധുര പ്രതികാരമെന്നോണം തന്നെ പിന്നിലാക്കിയ നീരജിന് വീണ്ടും രണ്ടാമനാക്കിയാണ് ആന്‍ഡേഴ്‌സന്റെ കുതിപ്പ്.
2024 പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിയും 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും നീരജ് സ്വന്തമാക്കിയിരുന്നു. അതേസമയം, പാരീസ് ഒളിമ്പിക്‌സ് ജാവലിനില്‍ സ്വര്‍ണം നേടിയ പാക്കിസ്ഥാന്റെ നദീം ആര്‍ഷാദ് ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുന്നില്ല.