നീറ്റ് പേപ്പര്‍ ചോര്‍ച്ച : ജാര്‍ഖണ്ഡില്‍ നിന്നുള്ള 6 പേര്‍ ബിഹാര്‍ പൊലീസിന്റെ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ നിന്നുള്ള ആറ് പേരെ ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഹാറിലെ നളന്ദ ജില്ലയില്‍ താമസിക്കുന്ന പരംജിത് സിംഗ് എന്ന ബിട്ടു, ബല്‍ദേവ് കുമാര്‍ എന്ന ചിന്തു, കാജു എന്ന പ്രശാന്ത് കുമാര്‍, അജിത് കുമാര്‍, രാജീവ് കുമാര്‍ എന്ന കരു, പങ്കു കുമാര്‍ എന്നിവരെയാണ് പിടികൂടിയതെന്ന് ദിയോഘര്‍ പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാത്രി ദേവിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എയിംസ്-ദിയോഘറിന് സമീപമുള്ള ഒരു വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. നീറ്റ്-യുജി മെയ് 5 നാണ് എന്‍ടിഎ നടത്തിയത്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും ഉണ്ടായതായി വ്യാപകമായി ആരോപണമുയരുകയായിരുന്നു.

More Stories from this section

family-dental
witywide