‘നീറ്റ് പരിക്ഷയുടെ തലേന്ന് ചോദ്യ പേപ്പർ ചോർന്നുകിട്ടി’, അറസ്റ്റിലായ 4 വിദ്യാർഥികളുടെ മൊഴി പുറത്ത്

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ‌ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥികളുടെ മൊഴി. ബീഹാർ സ്വദേശികളായ നാല് വിദ്യാർഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയത്. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോ​ദ്യ പേപ്പർ ചോർന്ന് കിട്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

വിദ്യാർഥികൾ‌ സമസ്തിപൂർ പൊലീസിന് നൽകി മൊഴി പകർപ്പ് പുറത്തുവന്നിട്ടുണ്ട്. ബന്ധുവഴി മെയ് നാലിന് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നാണ് വിദ്യാർഥികൾ മൊഴി നൽകിയിരിക്കുന്നത്.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകൾ കണ്ടെത്തിയത്. ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്. ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide