അമേരിക്കയിൽ നേപ്പാൾ യുവതിയെ കാണാനില്ല, പിന്നാലെ രണ്ടാം വിവാഹത്തെക്കുറിച്ച് ​ഗൂ​ഗിളിൽ തിരഞ്ഞ് ഭർത്താവ്, കൊലപാതകക്കുറ്റം ചുമത്തി

വിർജീനിയ: അമേരിക്കയിൽ നേപ്പാൾ യുവതിയുടെ കാണാതായതിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കോടതി. നേപ്പാൾ സ്വദേശിയായ 33 കാരൻ നരേഷ് ഭട്ടിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

ഭാര്യ 28 കാരിയായ മംമ്ത കഫ്ലെ ഭട്ടിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം “ഇണയുടെ മരണശേഷം നിങ്ങൾക്ക് എത്ര വേഗത്തിൽ പുനർവിവാഹം ചെയ്യാം” എന്ന് നരേഷ് ഓൺലൈനിൽ തിരഞ്ഞതായും ഭാര്യയെ കാണാതായ ശേഷം ഇയാൾ സംശയാസ്പദമായ വസ്തുക്കൾ വാങ്ങുന്നത് കണ്ടതായും പ്രോസിക്യൂട്ടർ കോടതി അറിയിച്ചു. പ്രിൻസ് വില്യം കൗണ്ടി സർക്യൂട്ട് കോടതിയാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. ജൂലൈ 29നാണ് മംമ്തയെ അവസാനമായി കണ്ടത്. എന്നാൽ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

കൊലപാതകം, മൃതദേഹം നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മംമ്തയെ കാണാനില്ലെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെ മരിച്ചതായി ​നി​ഗമനത്തിലെത്തി. ചോദ്യം ചെയ്യലിൽ, ഇരുവരും വേർപിരിയാനുള്ള നടപടി ക്രമങ്ങളിലായിരുന്നെന്ന് ഭട്ട് പൊലീസിനോട് പറഞ്ഞു.

ഭട്ട് വാൾമാർട്ടിൽ നിന്ന് മൂന്ന് കത്തികൾ വാങ്ങി. അടുത്ത ദിവസം മറ്റൊരു വാൾമാർട്ടിൽ നിന്ന് അദ്ദേഹം ശുചീകരണ സാമഗ്രികളും വാങ്ങി. ഭാര്യയുടെ തിരോധാനത്തിന് ശേഷം ഭട്ട് രക്തം പുരണ്ട ബാത്ത് പായയും ബാഗുകളും ട്രാഷ് കോംപാക്റ്ററിലേക്ക് വലിച്ചെറിഞ്ഞതായി പ്രോസിക്യൂട്ടർ അറിയിച്ചു.

nepal man arrester in usa connection with wife’s murder, he search google about second marriage

More Stories from this section

family-dental
witywide