വിമാനാപകടത്തിൽ രക്ഷപ്പെട്ടത് പൈലറ്റ് മാത്രം, വിമാനങ്ങൾക്ക് അപകടക്കെണിയായി നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിലെ വിമാനാപകടത്തിൽ രക്ഷപ്പെട്ടത് പൈലറ്റ് മാത്രം. രക്ഷപ്പെട്ട പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ക്രൂവും യാത്രികരുമടക്കം 18 പേർ അപകടത്തിൽ കൊല്ലപ്പെട്ടെന്നും എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു. ശൗര്യ എയർലൈൻസിലെ 17 ജീവനക്കാരും 2 ക്രൂ അം​ഗങ്ങളും അടങ്ങുന്ന വിമാനം ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് പൊഖാറയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. 50 യാത്രക്കാർക്ക് ഇരിക്കാവുന്ന CRJ200 വിമാനം ടേക്ക് ഓഫിൽ ഉയരത്തിൽ എത്താതെ റൺവേയിൽ നിന്ന് തെന്നി വീണു തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പീഠഭൂമിയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ടേബിൾടോപ്പ് വിമാനത്താവളമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നാണിത്. 2023ൽ യതി എയർലൈൻസിൻ്റെ വിമാനം പൊഖാറയിൽ തകർന്നുവീണ് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരും കൊല്ലപ്പെട്ടിരുന്നു. 1992-ൽ കാഠ്മണ്ഡു വിമാനത്താവളത്തിലേക്ക് എത്തുമ്പോൾ പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 167 പേരും മരിച്ചിരുന്നു.

More Stories from this section

family-dental
witywide