
കാഠ്മണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ‘ബുദ്ധ ബോയ്’ എന്നറിയപ്പെടുന്ന ആത്മീയ നേതാവ് രാം ബഹദുര്‍ ബോംജന്‍ (33) അറസ്റ്റില്‍. സര്‍ലാഹിയിലെ ആശ്രമത്തില്‍ വെച്ച് അനുയായികളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചതായാണ് കേസ്. വെളളമോ, ഭക്ഷണമോ, ഉറക്കമൊ ഇല്ലാതെ മാസങ്ങളോളം ധ്യാനിച്ച രാം ബഹദുര്‍ ബോംജന്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രശസ്തി നേടിയിരുന്നു.
2018 ല്‍ ആശ്രമത്തില്‍ വെച്ച് ആത്മീയ ഗുരുവായ ഇയാള്‍ തന്നെ ലൈംഗികമായി അക്രമിച്ചെന്ന് 18 വയസ്സുകാരിയാണ് പരാതി നല്‍കിയത്. ഭക്തര്‍ക്കിടയില്‍ ‘ബുദ്ധ ബോയ്’ എന്നറിയപ്പെടുന്ന ഇയാള്‍ അറസ്റ്റിലാവുമ്പോള്‍ 30 മില്യണ്‍ നേപ്പാളി രൂപയും 22,500 ഡോളറും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 2010 ല്‍ ഇയാള്‍ക്കെതിരെ നിരവിധി പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. അതേസമയം തന്റെ ധ്യാനം തടസ്സപ്പെടുത്തിയതിനാലാണ് ആശ്രമത്തിലുളളവരെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് രാം ബഹദുര്‍ ബോംജന്റെ വാദം.