ആയുധ വിതരണത്തിന്റെ പരിധി യുഎസ് റദ്ദാക്കുമെന്ന് ബ്ലിങ്കെന്‍ ഉറപ്പുനല്‍കിയതായി നെതന്യാഹു

ന്യൂഡല്‍ഹി: ഇസ്രയേലിലേക്കുള്ള ആയുധ വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഉറപ്പുനല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു.

ഒക്ടോബറില്‍ ഹമാസിനെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്ക ഇസ്രയേലിന് നല്‍കിയ പിന്തുണയ്ക്ക് കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കണ്ടപ്പോള്‍ താന്‍ നന്ദി പറഞ്ഞതായും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭരണകൂടം ഇസ്രായേലിന് ആയുധങ്ങളും വെടിക്കോപ്പുകളും തടഞ്ഞുവെക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അത് നീക്കം ചെയ്യാന്‍ ഭരണകൂടം ‘രാവും പകലും’ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്ലിങ്കെന്‍ പറഞ്ഞതായും നെതന്യാഹു വ്യക്തമാക്കി.

‘യുദ്ധോപകരണങ്ങള്‍ ഞങ്ങള്‍ക്ക് തരൂ, ഞങ്ങള്‍ ജോലി വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കും’ എന്നാണ് നെതന്യാഹുവിന്റെ ഭാഗം. അതേസമയം, നെതന്യാഹുവിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബ്ലിങ്കെന്‍ അത്തരത്തിലൊരു ഉറപ്പു നല്‍കിയതായി പറയാന്‍ വിസമ്മതിച്ചു.

.

More Stories from this section

family-dental
witywide