ഇറാന്റെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഇസ്രായേല്‍ തീരുമാനിക്കുമെന്ന് നെതന്യാഹു, പ്രതികരിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും

ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തങ്ങളുടെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മാത്രമല്ല, ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ വാരാന്ത്യ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ സൈന്യം പ്രതിജ്ഞയെടുത്തിട്ടുമുണ്ട്. അമേരിക്കയുള്‍പ്പെടെ ഇസ്രയേലിന്റെ തിരിച്ചടിയെ പ്രോത്സാഹിപ്പിക്കാതെയും അതിനോട് സഹകരിക്കാതെയും മാറി നില്‍ക്കുമ്പോഴാണ് കടുത്ത തീരുമാനവുമായി ഇസ്രയേല്‍ എത്തുന്നത്.

അതേസമയം, ഇസ്രയേല്‍ ആക്രമണത്തിന് പ്രത്യാക്രമണം നടത്തിയ ഇറാനെതിരെ ഉപരോധം ശക്തമാക്കുമെന്ന് അമേരിക്കയും ബ്രസല്‍സും ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കും ആക്രമണത്തിന് ശേഷം ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാശ്ചാത്യ പ്രതിനിധികളായി. ഇവരോടൊത്തുള്ള സംഭാഷണങ്ങളില്‍ ‘സ്വയം സംരക്ഷിക്കാനുള്ള അവകാശം ഇസ്രായേല്‍ നിക്ഷിപ്തമാക്കുമെന്നാണ്’ നെതന്യാഹു വ്യക്തമാക്കിയിട്ടുള്ളത്.

ഈ മാസം ആദ്യം ഇറാന്റെ ഡമാസ്‌കസ് കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തോട് തങ്ങളുടെ പ്രധാന ശത്രുവായ ഇസ്രായേല്‍ പ്രതികരിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും പ്രതിജ്ഞയെടുത്തിട്ടുണ്ട്.

Netanyahu said Israel would decide how to respond to an Iranian attack

More Stories from this section

family-dental
witywide