ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ കൊലപാതകം ചരിത്രപരമായ ഒരു വഴിത്തിരിവാണ് എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎൻ യാത്രയ്ക്ക് ശേഷം ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തി, ഉടൻ തന്നെ അദ്ദേഹം പ്രതികരിക്കുകയായിരുന്നു.
എണ്ണമില്ലാത്ത ഇസ്രായേലികളുടെയും നിരവധി വിദേശ പൗരന്മാരുടെയും മരണത്തിന് ഉത്തരവാദികളായവരുമായി ഇസ്രായേൽ കണക്കു തീർത്തു. നസ്റല്ലയുടെ മരണത്തോടെ സ്കോർ സെറ്റിൽ ചെയ്തു എന്നാണ് നെതന്യാഹു പറഞ്ഞത്. ശത്രുക്കളെ ആക്രമിക്കുന്നത് തുടരാൻ തന്നെയാണ് ഇസ്രായേൽ തീരുമാമെന്ന് അദ്ദേഹം പറഞ്ഞു.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് താൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറയുന്നു, കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം ഹിസ്ബുള്ളക്കു നേരെ നടത്തിയ ആക്രമണങ്ങൾ മതിയായിട്ടില്ല. ഇസ്രയേലിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നസ്രല്ലയുടെ മരണം അനിവാര്യമായിരുന്നു. നസ്റല്ല കൊലപാതികളുടെ തലവനായിരുന്നു. ഇറാൻ തിന്മയുടെ അച്ചുതണ്ടിൻ്റെ സെൻട്ര എഞ്ചിൻ ആണെന്നും നെതന്യാഹു പറയുന്നു.
Netanyahu says Israel has ‘settled the score’