ഇസ്രയേൽ ആക്രമണത്തിൽ റഫയിൽ 45 പേർ കൊല്ലപ്പെട്ടു, 250 പേർക്ക് ഗുരുതര പരുക്ക്, ദാരുണമായ പിഴവെന്ന് നെതന്യാഹു

തെക്കൻ ഗാസ നഗരമായ റഫായിലെ അഭയാർഥി ക്യാംപിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ട സംഭവം തങ്ങൾക്ക് സംഭവിച്ച അബദ്ധമാണ് എന്ന് വിശദീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ നടത്തിയ ബോബ് ആക്രമണത്തിലും തുടർന്നുള്ള തീ പിടിത്തത്തിലും കൊല്ലപ്പെട്ടതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 249 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ ലോകം മുഴുവൻ പ്രതിഷേധം ഉയരുകയാണ്. ആ സാഹചര്യത്തിലാണ് റഫായിൽ നടന്നത് ദാരുണമായ പിഴവാണെന്നും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും നെതന്യാഹു പറഞ്ഞത്.

ആക്രമണം നിർത്തണമെന്ന യുഎൻ ലോക കോടതിയുടെ ഉത്തരവ് ഇസ്രയേൽ മാനിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറൽ ആവശ്യപ്പെട്ടു.

ഇസ്രയേലിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾ പോലും സിവിലിയൻ മരണങ്ങളിൽ രോഷം പ്രകടിപ്പിച്ചു. ലോകത്തെ പരമോന്നത കോടതിയുടെ പരിശോധന നേരിടുമ്പോഴും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രയേൽ ഒരു തരത്തിലും സന്നദ്ധമല്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത് .

നെതന്യാഹു അവർക്ക് സംഭവിച്ച പിഴവ് എന്തെന്ന് വിശദീകരിച്ചില്ല. ഇസ്രയേൽ ആദ്യം അവകാശപ്പെട്ടത് 2 ഹമാസ് തീവ്രവാദികളെ വധിച്ചു എന്നായിരുന്നു. ആക്രമണത്തിൻ്റെയും തീപിടുത്തത്തിൻ്റെയും വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ്, സാധാരണക്കാരുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നെതന്യാഹുവിന് അറിയിക്കേണ്ടി വന്നത്.

Netanyahu says Israeli Strike in Rafah was a tragic Mistake

More Stories from this section

family-dental
witywide