ജറുസലേം: ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പില്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത് ഫലസ്തീന്‍ പ്രദേശത്ത് ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു.
നീണ്ട വേട്ടയാടലിനൊടുവില്‍ ബുധനാഴ്ച തെക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ ഓപ്പറേഷനിലാണ് ഹമാസ് തലവന്‍ യഹ്യ സിന്‍വാറിനെ സൈന്യം ഇല്ലാതാക്കിയത്. എന്നാല്‍ യഹ്‌യയുടെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധത്തിന്റെ തുടക്കത്തില്‍ ഹമാസിനെ തകര്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്ത നെതന്യാഹു, സിന്‍വാറിന്റെ കൊലപാതകത്തില്‍ സന്തോഷം രേഖപ്പെടുത്തുകയും ‘ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, ഇത് അവസാനത്തിന്റെ തുടക്കമാണെന്നും വ്യക്തമാക്കി. ഹമാസിന്റെ ദുഷിച്ച ഭരണത്തിന്റെ പതനത്തിലെ സുപ്രധാന നാഴികക്കല്ലെന്നാണ് സിന്‍വാറിന്റെ മരണത്തെ അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചത്.
ഒക്ടോബര്‍ 7ന് യുദ്ധത്തിന് തുടക്കമിട്ട ആക്രമണ സമയത്ത് ഗാസയിലെ ഹമാസിന്റെ തലവനായിരുന്ന യഹ്‌യ, ജൂലൈയില്‍ അതിന്റെ രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് ശേഷം തീവ്രവാദ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള നേതാവായി.