തിരുവനന്തപുരം: ചവിട്ടി പുറത്താക്കിയാലും കോൺഗ്രസ് വിടില്ലെന്ന് മുൻ എംപി കെ മുരളീധരൻ. വയനാട് ക്യാമ്പിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്നുള്ള അഭ്യൂഹങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂർ തോൽവി ചർച്ച ചെയ്യേണ്ടെന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. ടി.എൻ.പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ വിമർശനമുന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയത് നല്ലകാര്യം. ഓരോയിടത്തും നേതാക്കൾ കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കണം. ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ലെന്നും മുരളീധരൻ പറഞ്ഞു.
never quit congress, Says K Muraleedharan