ആലപ്പുഴയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; യുവതിയും കാമുകനും സുഹൃത്തും കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പൂച്ചാക്കല്‍ സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തകഴിയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് പോലീസിന് ലഭിച്ചവിവരം. മൃതദേഹം കണ്ടെടുക്കാനായി കസ്റ്റഡിയിലുള്ളവരുമായി പൂച്ചാക്കല്‍ പോലീസ് തകഴിയിലേക്ക് തിരിച്ചു.

ആലപ്പുഴ തകഴി കുന്നുമ്മ ഭവനത്തിൽ അശോക് (23), തകഴി വിരിപ്പാല രണ്ട് പാറയിൽ തോമസ് (24) എന്നിവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. തോമസിന്റെ കാമുകിയായ യുവതി എറണാകുളത്ത് പഠിക്കുകയാണ്. കഴിഞ്ഞ നാലാം തീയതി വീട്ടിൽ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനെന്ന് പറഞ്ഞ് തോമസും സുഹൃത്തായ അശോകും കൂടി കുഞ്ഞിനെ വാങ്ങി.

തുടർന്ന് അശോകിന്റെ വീടിനടുത്തുള്ള സ്ഥലത്ത് കൊന്നുകുഴിച്ചുമൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എട്ടാം തീയതി ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ചോദിച്ചപ്പോൾ പ്രസവിച്ച കാര്യം പറഞ്ഞു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. അതേസമയം, കുഞ്ഞിന്റെ മൃതദേഹമാണ് യുവതിയുടെ വീട്ടിൽ നിന്ന് കൊണ്ടുപോയതെന്നാണ് യുവാക്കൾ മൊഴി നൽകിയതെന്നാണ് വിവരം.

New born baby killed in Alappuzha, woman and lover under custody

More Stories from this section

family-dental
witywide