മനുഷ്യായുസിനെ കാര്‍ന്നുതിന്നുന്ന കാന്‍സറിന്റെ പുതിയ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, കാന്‍സര്‍ മരണങ്ങള്‍ കുറയുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കാന്‍സര്‍ രോഗനിര്‍ണയം നടത്തുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ട്. പരിശോധന വര്‍ദ്ധിക്കുന്നതിലൂടെ രോഗം കണ്ടെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും തങ്ങള്‍ക്ക് ആശങ്ക വര്‍ദ്ധിക്കുന്നുണ്ടെന്നും അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ചിന്റെ പ്രസിഡന്റ് ഡോ. പട്രീഷ്യ ലോറൂസോ പറഞ്ഞു. കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിലൂടെ പുതിയ ചികിത്സകളിലേക്ക് കടക്കാനാകുമെന്നും ലോറൂസോ പറഞ്ഞു. ഇത് ഭാവിയിലെ രോഗികള്‍ക്ക് മികച്ച ചികിത്സകളിലേക്ക് വഴിയൊരുക്കുമെന്നും ബാധിക്കപ്പെട്ടവരും വ്യക്തമാക്കുന്നു.
അമിതവണ്ണവും മദ്യപാനവും പാരിസ്ഥിതിക ഘടകങ്ങളുമാണ് യുവാക്കള്‍ക്കിടയില്‍ ക്യാന്‍സര്‍ നിരക്ക് വര്‍ധിക്കാന്‍ കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.