യുഎസ്- ഇന്ത്യ ബന്ധത്തിലെ അണയാത്ത കനലായി പന്നൂൻ വധ ഗൂഢാലോചന; ഇന്ത്യ അന്വേഷണം നടത്തുകയാണെന്ന് വിദേശകാര്യമന്ത്രി

ഖലിസ്ഥാൻ വാദി നേതാവും യുഎസ് പൌരനുമായ ഗുർപത്വന്ത് സിങ് പന്നുനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന അമേരിക്കയുടെ ആരോപണം നിലനിൽക്കെ, ഇന്ത്യ ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഗുർപത്വന്ത് സിംഗ് പന്നൂൻ വധശ്രമവുമായി ബന്ധപ്പെട്ട് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി നടത്തിയ ചില പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എസ് ജയ്ശങ്കർ .

അമേരിക്ക നൽകിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂഡൽഹി വിഷയം അന്വേഷിക്കുകയാണ്. ഈ വിഷയം ഇന്ത്യയുടെ ദേശീയ സുരക്ഷയുമായും ബന്ധപ്പെട്ടതാണ്. അതിനാൽ തന്നെ ഇന്ത്യ അതീവ താൽപര്യത്തോടെയാണ് ഈ വിഷയം പരിഗണിക്കുന്നത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയായതിനാൽ ഈ വിഷയം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ല – ജയ്ശങ്കർ പറഞ്ഞു.

ഈ കേസിൻ്റെ അന്വേഷണത്തിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാലും രാജ്യങ്ങൾ മറ്റു രാജ്യങ്ങളുടെ ലക്ഷമണ രേഖ കടക്കാൻ പാടില്ല എന്ന് കടുത്ത വാക്കുകളിൽ ഇന്ത്യയെ വിമർശിച്ചിരുന്നു.

ഇതിനു മറുപടിയായി ഗാർസെറ്റി അദ്ദേഹത്തിന്റെ രാജ്യ താൽപര്യത്തിനായി സംസാരിക്കും ഞാൻ എൻ്റെ രാജ്യത്തിനായി സംസാരിക്കുമെന്ന് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ എതിർക്കുന്ന ഖലിസ്ഥാൻ വാദി നേതാവ് പന്നൂനെ വധിക്കാൻ ഇന്ത്യക്കാരനായ നിഖിൽ വർമ എന്നയാളെ ഒരു ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തിയിരുന്നു എന്നും നിഖിൽ വർമ ആ ദൌത്യം അമേരിക്കയിലെ ഒരു വാടകക്കൊലയാളിയെ ഏൽപ്പിച്ചെന്നും അമേരിക്ക ആരോപിക്കുന്നു. ആ വാടക കൊലയാളി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഒരു ഏജൻ്റായിരുന്നു. അങ്ങനെയാണ് ആ ഗൂഢാലോചന പുറത്തു വന്നതെന്ന് അമേരിക്ക പറയുന്നു. എന്നാൽ എല്ലാ ആരോപണങ്ങളേയും ഇന്ത്യ തള്ളികളഞ്ഞിരിക്കുകയാണ്. ഇതിൽ ഉൾപ്പെട്ടു എന്ന് അമേരിക്ക ആരോപിച്ച ഉദ്യോഗസ്ഥനെ ഇന്ത്യ ജോലിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

New Delhi has been investigating the matter On Pannun Row Says S Jaishankar

More Stories from this section

family-dental
witywide