50ശതമാനം ഇളവോടെ ടാക്‌സി ബുക്ക് ചെയ്യാം; ഭിന്നശേഷിക്കാര്‍ക്ക് ആപ്പ് വഴി ടാക്‌സിയൊരുക്കി ദുബായി ടാക്‌സി കമ്പനി

ദുബായ്: ഭിന്നശേഷിക്കാര്‍ക്ക് ആപ്ലിക്കേഷന്‍ വഴി ടാക്‌സി ബുക്ക് ചെയ്യാനുള്ള പുതിയ സേവനമൊരുക്കി ദുബായ് ടാക്‌സി കമ്പനി. ഭിന്നശേഷിക്കാര്‍ക്ക് ഭാഗിക നിരക്കില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സാധിക്കും. ഡിടിസി ആപ്പ് വഴിയാണ് ടാക്സികള്‍ ബുക് ചെയ്യേണ്ടത്. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡായ സനദ് കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് സേവനം ലഭിക്കുക.

വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രത്യേക ടാക്‌സികള്‍ ഒഴികെയുള്ളവ ഉപയോഗിക്കുന്നവര്‍ക്കാണ് സേവനം ഉപകാരപ്പെടുക. പൊതു-ഗതാഗത മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വീസ് നല്‍കുക എന്ന ഡിടിസിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് സര്‍വീസ് ആരംഭിച്ചത്. ഭിന്നശേഷിക്കാര്‍ അയ ഉപഭോക്താക്കള്‍ക്കുള്ള സംതൃപ്തിയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് 50ശതമാനം നിരക്കിളവും നല്‍കും.

More Stories from this section

family-dental
witywide