
ഇന്ത്യയിലെ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ എയ്മയുടെ പതിനേഴാം വാര്‍ഷികം തെലുങ്കാനയില്‍ നടന്നു. 29 സംസ്ഥാനങ്ങളിലേയും യൂണിയന്‍ ടെറിട്ടോറിയലിലും നിന്നുള്ള 200ല്‍ പരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ മാത്രം ഒട്ടേറെ മലയാളി സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ഥ ബാനറിന് കീഴിലാണ് ഓരോ സംഘടനയും പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളെയെല്ലാം ഒരു അപ്പക്സ് ബോഡി എന്നുള്ള നിലയിലാണ് കഴിഞ്ഞ 17 വര്‍ഷമായി എയ്മ പ്രവര്‍ത്തിക്കുന്നത്. ഒരു കുടക്കീഴില്‍ മലയാളി സംഘടനകളെ കൊണ്ടുവരുക എന്നുള്ള ലക്ഷ്യമാണ് മുന്നൂറോളം ഇന്ത്യയിലെ മലയാളി സംഘടനകള്‍ അംഗമായ എയ്മയ്ക്ക് ഉള്ളത്.
ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോര്‍ എംഎസ്എംഇ ക്യാമ്പസില്‍ നടന്ന ദേശിയ സമ്മേളനത്തില്‍ 2024 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഗോകുലം ഗോപാലന്‍ പ്രസിഡന്‍റും, ബാബു പണിക്കര്‍ ചെയര്‍മാനും, കെ ആര്‍ മനോജ് ജനറല്‍ സെ
ക്രട്ടറിയുമായ പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റു. ട്രഷററായി ഛത്തീസ്ഗഡില്‍ നിന്നുള്ള സജിമോന്‍ ജോസഫ് ട്രഷററായും, ദേശീയ അഡീഷണല്‍ ജനറല്‍ സെക്രട്ടറിയായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള പി ജയരാജ് നായരും തിരഞ്ഞെടുക്കപ്പെട്ടു. ക്യൂക്ക് റെസ്പേണ്‍സ് ടീം സെക്രട്ടറിയായി അലക്സ് പി സുനില്‍, സീനിയര്‍ വൈസ് പ്രസിഡന്‍റായി ബിനു ദിവാകരന്‍ (കര്‍ണാടക), വൈസ് പ്രസിഡന്‍റുമാരായി വടക്ക്: ജെയ്സണ്‍ ജോസഫ് (ഹരിയാന), തെക്ക്: എം കെ നന്ദകുമാര്‍ (ആന്ധ്രാ പ്രദേശ്), കിഴക്ക്: കെ നന്ദകുമാര്‍ (പശ്ചിമബംഗാള്‍), പടിഞ്ഞാറ്: ഉപേന്ദ്രമേനോന്‍ (മഹാരാഷ്ട്ര) എന്നിവരെ തിരഞ്ഞെടുത്തു. പി.ആര്‍.ഒ. സുനില്‍ കുമാര്‍ (ആന്ധ്രാ പ്രദേശ്), ദേശിയ സെക്രട്ടറി അഡ്മിനിസ്ട്രേഷന്‍ വി. പി. സുകുമാരന്‍ (കേരളം), ദേശിയ സെക്രട്ടറി ചാരിറ്റി & പ്രാജക്റ്റ് അനില്‍ നായര്‍ (ഛത്തീസ്ഗഡ്), ദേശിയ സെക്രട്ടറി സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സി അശോകന്‍ (മധ്യപ്രദേശ്), ചെര്‍പേഴ്സണ്‍ വനിതാ വിഭാഗം അനിത പാലാരി (കേരളം), ചെയര്‍പേഴ്സണ്‍ യൂത്ത് വിങ്ങ് കല്യാണി സുരേഷ് (തമിഴ്നാട്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ഇവരെ കൂടാതെ വടക്കേ ഇന്ത്യയില്‍ നിന്നുള്ള എയ്മയുടെ പ്രതിനിധികള്‍ ദേശിയ കമ്മറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി ചന്ദ്രന്‍ (ഡല്‍ഹി) എയ്മയുടെ ഉപദേശകസമിതി അംഗമായി. ജോയിന്‍റ് ട്രഷററായി പ്രഷോഭ രാജന്‍ (രാജസ്ഥാന്‍), വുമണ്‍സ് വിങ്ങ് വൈസ് ചെയര്‍പേഴ്സണായി ദീപ്തി നായരും (ഉത്തര്‍ പ്രദേശ്) തിരഞ്ഞെടുത്തു. എയ്മ വടക്കന്‍ മേഖലയെ പ്രതിനിധീകരിച്ച് ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ പ്രസിഡന്‍റും, സെക്രട്ടറിയും ഉള്‍പ്പടെയുള്ളവര്‍ ദേശിയ സമ്മേളനത്തില്‍ പങ്കെടുത്തു.
ഫോട്ടോ: ഗോകുലം ഗോപാലന്‍ (പ്രസിഡന്‍റ്), ബാബു പണിക്കര്‍ (ചെര്‍മാന്‍), കെ. ആര്‍ മനോജ് (ജനറല്‍ സെക്രട്ടറി), സി ചന്ദ്രന്‍ (ഉപദേശക സമിതി അംഗം), പി ജയരാജ് നായര്‍ (ദേശീയ അഡീഷണല്‍ ജനറല്‍ സെക്രട്ടറി), ജെയ്സണ്‍ ജോസഫ് (വടക്കന്‍ മേഘല വൈസ് പ്രസിഡന്‍റ്), അലക്സ് പി സുനില്‍ (സെക്രട്ടറി, ക്യൂക്ക് റെസ്പേണ്‍സ് ടീം), പ്രഷോഭ രാജന്‍ (ജോയിന്‍റ് ട്രഷറര്‍), ദീപ്തി നായര്‍ (വുമണ്‍സ് വിങ്ങ് വൈസ് ചെയര്‍പേഴ്സണ്‍).