ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും

ചിക്കാഗോ: വടക്കെ അമേരിക്കയില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ കരുത്തിലൂടെയും, ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളുടെയും വേരൂന്നിയ പ്രബല ക്‌നാനായ കത്തോലിക്കാ സംഘടനയായ ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം. പ്രസിഡണ്ടായി ജോസ് ആനമലയും വൈസ് പ്രസിഡണ്ടായി മാറ്റ് വിളങ്ങാട്ടുശ്ശേരിലും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികള്‍
ഡോ. ഷാജി പള്ളിവീട്ടില്‍ (സെക്രട്ടറി),
ക്രിസ് കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി),
അറ്റോര്‍ണി റ്റീന തോമസ് നെടുവാമ്പുഴ (ട്രഷറര്‍)

രണ്ടു വര്‍ഷം പ്രവര്‍ത്തന കാലാവധിയുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആവേശോജ്ജ്വലമായാണ് കടന്നുപോയത്. 2288 പേരാണ് വാശിയേറിയ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. വിജയിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥി ജോസ് ആനമലയ്ക്ക് 1611 വോട്ടും എതിര്‍ സ്ഥാനാര്‍ഥി സാജു കണ്ണമ്പള്ളിക്ക് 677 വോട്ടുമാണ് ലഭിച്ചത്. 934 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് ജോസ് ആനമല വിജയിച്ചത്. ഇദ്ദേഹത്തിന്റെ ട ‘ടീം ഫോര്‍ ചേഞ്ച്’ പാനലില്‍ മത്സരിച്ച 20 ല്‍ 19 പേരും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നതും ശ്രദ്ധേയം.

ജോമി ഇടയാടിയില്‍, ജെയ്‌സണ്‍ ഐക്കരപറമ്പില്‍, ബാബു തൈപ്പറമ്പില്‍, വിപിന്‍ ചാലുങ്കല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, സാജന്‍ പച്ചിലമാക്കില്‍, ആനന്ദ് ആകശാലയില്‍ എന്നിവര്‍ കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായി വിജയിച്ചു. മാത്രമല്ല, വിവിധ വാര്‍ഡുകളില്‍ നിന്നും ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്ക് സിറിള്‍ അംബേനാട്ട്, സിജോ പുള്ളൂര്‍കുന്നേല്‍, മെറിള്‍ മൂടികല്ലേല്‍, അജയ് വാളത്താറ്റ്, ബിജു പൂത്തുറ , ജോബ്‌മോന്‍ പുളിക്കമറ്റം, സിറിള്‍ പാറേല്‍, മേഹുല്‍ അബ്രഹാം ഏലൂര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഇലക്ട്രോണിക് കൗണ്ടിംഗ് സിസ്റ്റമായിരുന്നു ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പിന്റെ വിശ്വാസം കാത്തത്. മജു ഓട്ടപ്പള്ളി (ചെയര്‍മാന്‍), ബൈജു കുന്നേല്‍ (വൈസ് ചെയര്‍മാന്‍), ജോബ് മാക്കീല്‍, ജിമ്മി മുകളേല്‍ എന്നിവരടങ്ങിയ ലെയ്‌സണ്‍ ബോര്‍ഡാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ്.

പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ആനമല ചിക്കാഗോ കെ.സി.എസ് വൈസ് പ്രസിഡണ്ട്, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ്. അഭിമാനകരമായ വിജയത്തില്‍ സന്തോഷം പങ്കുവെച്ച അദ്ദേഹം ഈ മാറ്റത്തിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രതികരിച്ചു. ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി മുന്നോട്ടു നീങ്ങുമെന്നും കെ.സി.എസ്. സംഘടനയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും മുന്‍തൂക്കം നല്കുന്ന പ്രവര്‍ത്തനശൈലി പിന്തുടരുമെന്നും വ്യക്തമാക്കി.

More Stories from this section

family-dental
witywide