ഇല്ലിനോയ് മലയാളി അസോസിയേഷന് (IMA) നവ നേതൃത്വം

ചിക്കാഗോ: 1991 ല്‍ സ്ഥാപിതമായ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസോസിയേഷന്റെ അടുത്ത (2025-26) വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയി ഇണ്ടിക്കുഴിയെ തിരഞ്ഞെടുത്തു. സീനിയര്‍ വൈസ് പ്രസിഡന്റായി സ്റ്റീഫന്‍ ചൊംള്ളമ്പേലും, വൈസ് പ്രസിഡണ്ടായി ജോസി കുരിശിങ്കല്‍, സെക്രട്ടറിയായി പ്രജില്‍ അലക്‌സാണ്ടറും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ജോയിന്റ് സെക്രട്ടറിയായി ലിന്‍സ് ജോസഫ് താന്നിച്ചൂട്ടില്‍,
ട്രഷറാര്‍ ആയി ഷാനി എബ്രഹാം, ജോയിന്റ് ട്രഷറാര്‍ ആയി ജോര്‍ജ് മാത്യുവിനെയും തിരഞ്ഞെടുത്തു.

നവംബര്‍ 22 ന് വൈകിട്ട് ചിക്കാഗോ കെ സി എസ് കമ്മ്യൂണിറ്റി സെന്‍ട്രറില്‍ ചേരുന്ന ഐ എം എ പൊതുയോഗത്തില്‍ വച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും.

ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ സിബു മാത്യു, ജോര്‍ജ് പണിക്കര്‍, സാം ജോര്‍ജ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കും. ഐ എം എ സംഘടനയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.