വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂ യോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡിയോഗം 2024 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഈ വര്‍ഷം അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷമാണ്. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അര നൂറ്റാണ്ട് പിന്നിടുബോള്‍ അമേരിക്കന്‍ മലയാളീ കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാണ് ആഘോഷിക്കപ്പെടുന്നത്.

പുതിയ പ്രസിഡന്റായായി വര്‍ഗീസ് എം കുര്യന്‍ (ബോബന്‍ ), സെക്രട്ടറി: ഷോളി കുമ്പിളിവേലി, ട്രഷറര്‍: ചാക്കോ പി ജോര്‍ജ് (അനി), വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ജോ. സെക്രട്ടടറി: നിരീഷ് ഉമ്മന്‍, ജോയിന്റ് ട്രഷര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് എന്നിവരെ തെരഞ്ഞുടുത്തു.

കമ്മിറ്റി അംഗങ്ങള്‍: തോമസ് കോശി, ജോണ്‍ സി വര്‍ഗീസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജെ . മാത്യൂസ്, എ .വി . വര്‍ഗീസ്, ആന്റോ വര്‍ക്കി, മാത്യു ജോസഫ്, ജോണ്‍ തോമസ്, കെ . കെ . ജോണ്‍സന്‍, ജോ ഡാനിയേല്‍, ഗണേശ് നായര്‍, സുരേന്ദ്രന്‍ നായര്‍, ജോണ്‍ കുഴിയാഞ്ഞള്‍ (ബോബി ), ജോര്‍ജ് തങ്കച്ചന്‍, വര്‍ഗീസ് ചാക്കോ, ജോണ്‍ ഐസക്, ജോര്‍ജ് കുഴിയാഞ്ഞാല്‍, ടെറന്‍സണ്‍ തോമസ് (എക്‌സ് ഓഫി). ഓഡിറ്റേഴ്സ് ആയി തോമസ് പായ്കയില്‍, തിപു തരകന്‍ എന്നിവരും തെരഞ്ഞെടുത്തു.

നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: രാജ് തോമസ്, കെ .ജെ . ഗ്രഗറി, രാജന്‍ ടി ജേക്കബ്, കുരിയാക്കോസ് വര്‍ഗീസ്, പുതിയതായി ഇട്ടൂപ്പ് ദേവസ്യ നിയമിതനായി. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയി രാജ് തോമസ് നിയമിതനാവും. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ കുഴിയാഞ്ഞള്‍ (ബോബി ) ഇലക്ഷന് നേതൃത്വം നല്‍കി.

പ്രസിഡന്റ് എം . വി കുര്യന്‍ അസോസിയേഷന്റെ ദീര്‍ഘകാലമായുള്ള പ്രവര്‍ത്തകന്‍ ആണ്. കമ്മിറ്റി മെംബേര്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍, ട്രഷര്‍, വൈസ് പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത്. ന്യൂ യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയുടെ സപ്ലൈ ലോജിസ്റ്റിക്കിന്റെ ചീഫ് ആയി പ്രവര്‍ത്തിച്ച അദ്ദേഹം ചുരുക്കം ചില മലയാളികള്‍ മാത്രം എത്തിച്ചേര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്ന വ്യക്തിയാണ്. സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ അറിയപ്പെടുന്ന അദ്ദേഹം ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോസ് ചര്‍ച്ചിന്റെ ട്രസ്റ്റി, മാനേജിങ് കമ്മിറ്റി മെംബേര്‍ തുടങ്ങി നിരവധി സാമുദായിക മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

സെക്രട്ടറി ഷോളി കുമ്പിളിവേലി ഇത് മൂന്നാം തവണയാണ് അസോസിയേഷന്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂ യോര്‍ക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിധ്യമാണ് ഷോളി. ഫോമായുടെ റീജിണല്‍ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് കൂടിയാണ്. വൈസ്മാന്‍ ക്ലബ്, ഇന്ത്യന്‍ കാത്തോലിക് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് ഷോളി കുമ്പിളിവേലി.

ട്രഷര്‍ ചാക്കോ പി ജോര്‍ജ് (അനി) അസോസിയേഷന്റെ വളരെ കാലമായുള്ള മെംബര്‍ ആണ്. അസ്സോസിയേഷന്റെ കമ്മിറ്റി മെംബര്‍ ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി രണ്ടു തവണ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ന്യൂ യോര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ്. ദീര്‍ഘകാലമായി അഞ്ജലി ട്രാവല്‍സ് എന്ന ബിസിനസ്സ് സംരംഭം നടത്തിവരുന്ന അദ്ദേഹം ധാരാളം ടൂര്‍പ്ലാനുകലും നടത്തിവരുന്നു .

വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതും അസോസിയേഷന്റെ രണ്ടുവട്ടം പ്രസിഡന്റ് ആയ അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്ന സമയത്തു ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിത്വമാണ്. അമേരിക്കയിലും ഇന്ത്യയിലും അറിയപ്പെടുന്ന ചാരിറ്റി പ്രവത്തകന്‍ കൂടിയാണ് ജോയി ഇട്ടന്‍.

ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മന്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെംബേര്‍ ആണ്. അസോസിയേഷന്റെ മുന്‍ സെക്രട്ടറി കൂടിയായ അദ്ദേഹം നല്ല ഒരു സ്‌പോര്‍ട്‌സ് താരം കൂടിയാണ്. സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃത്വം നല്‍കി വരുന്നു. മികച്ച സംഘാടകന്‍ കൂടിയാണ് നിരീഷ്.

ജോയിന്റ് ട്രഷര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് (ബിജു ) അറിയപ്പെടുന്ന ഒരു സംഘടകന്‍ ആണ്. കഴിഞ്ഞ വര്‍ഷം അസോസിയേഷന്റെ ട്രഷര്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയം ആയിരുന്നു.സാമുദായിക മേഖലകളിലും അറിയപ്പെടുന്ന ബിജു സെന്റ് തോമസ് ഓര്‍ത്തോഡോസ് പള്ളിയുടെ സജീവ പ്രവര്‍ത്തകനാണ്.

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളീ സംഘടനകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍. ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം ഒരു ചരിത്രമാവുകയാണ്. ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമിയില്‍ ഒത്തുകൂടി അന്‍പത് വര്‍ഷം പിന്നിടുക എന്നത് ചരിത്രം കുറിക്കുകയാണ്. ഈ വര്‍ഷം ആഘോഷത്തിന്റെ വര്‍ഷമാണ്. നിരവധി പദ്ധതികള്‍ ഈ കമ്മിറ്റി പ്ലാന്‍ ചെയ്തു നടപ്പിലാക്കും. ഗോള്‍ഡന്‍ ജൂബിലി വര്‍ഷം അവസ്മരണിയമാക്കാനുള്ള ഒരുക്കത്തിലാണ് പുതിയ ഭാരവാഹികള്‍.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്ല ഒരു പ്രവര്‍ത്തനം നടത്താന്‍ ഈ വര്‍ഷം കഴിയട്ടെ എന്ന് പ്രസിഡന്റ് ടെറസണ്‍ തോമസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ആശംസിച്ചു. എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട് ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും സന്തോഷവും സംതൃപ്തിയും പുത്തന്‍ പ്രതീക്ഷകളും പ്രധാനം ചെയ്യട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. ഏവര്‍ക്കും വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ പുതുവത്സരാശംസകള്‍ നേരുന്നു.

More Stories from this section

family-dental
witywide