ഇനി ലോട്ടറി ‘റിസല്‍റ്റ്’ വളരെ വേഗത്തില്‍; ഭാഗ്യക്കുറി നറുക്കെടുപ്പിന് പുതിയ യന്ത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് സംവിധാനം നവീകരിക്കുന്നു. ഇതിനായി പുതിയ യന്ത്രം തയ്യാറാക്കും. ഭാഗ്യക്കുറി റിസല്‍ട്ട് വളരെ വേഗത്തില്‍ അറിയുന്നതിന് സഹായകമാകുന്നതിനാണ് പുതിയ യന്ത്രത്തെക്കുറിച്ച് ആലോചിക്കുന്നത്. ക്രിസ്മസ്-പുതുവര്‍ഷ ബമ്പര്‍ ഭാഗ്യക്കുറിക്ക് കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിരുന്നു സമ്മാനങ്ങളുടെ എണ്ണം. ആറുലക്ഷം സമ്മാനങ്ങളായിരുന്നു. നറുക്കെടുപ്പ് മൂന്ന് മണിക്കൂര്‍ നീണ്ടു. ഇത് ഒരു മണിക്കൂറില്‍ ഒതുക്കാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ യന്ത്രം വരുമ്പോള്‍ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ സമ്മാനങ്ങള്‍ നറുക്കെടുക്കാമെന്നാണ് ഉദ്ദേശിക്കുന്നത്. പുതിയ യന്ത്രത്തിന്റെ രൂപകല്‍പ്പനയ്ക്കായി സ്റ്റാര്‍ട്ട് അപ്പുകളോടും സര്‍വകലാശാലകളോടും ആശയങ്ങള്‍ തേടിയിട്ടുണ്ട്. ഇപ്പോഴുള്ള നറുക്കെടുപ്പ് യന്ത്രം പഞ്ചാബിലാണ് നിര്‍മ്മിച്ചത്. 1967ലാണ് ഭാഗ്യക്കുറിക്ക് കേരളത്തില്‍ വകുപ്പ് തുടങ്ങിയത്. അന്ന് ടിക്കറ്റ് വില ഒരു രൂപയായിരുന്നു. 50000 രൂപയായിരുന്നു ഒന്നാം സമ്മാനം.

More Stories from this section

family-dental
witywide