ഹഷ് മണി ട്രയൽ: ഗാഗ് ഓർഡർ റദ്ദാക്കാനുള്ള ട്രംപിൻ്റെ അഭ്യർത്ഥന അപ്പീൽ കോടതി നിരസിച്ചു

തനിക്കെതിരായ ഗാഗ് ഓർഡർ പിൻവലിക്കാനുള്ള യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അപ്പീൽ ന്യൂയോർക്ക് കോടതി ചൊവ്വാഴ്ച തള്ളി. ഉത്തരവ് ട്രംപിൻ്റെ ഫസ്റ്റ് അമെന്റമെൻഡ് അവകാശങ്ങളെ ലംഘിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

ട്രംപിൻ്റെ വിചാരണയ്ക്ക് മേൽനോട്ടം വഹിക്കുന്ന ജഡ്ജി ജസ്റ്റിസ് ജുവാൻ മെർച്ചൻ മാർച്ചിലാണ് ഗാഗ് ഓർഡർ പുറപ്പെടുവിച്ചത്. മർച്ചൻ പിന്നീട് അത് തൻ്റെ മകൾക്ക് ബാധകമാക്കാൻ വിപുലീകരിച്ചു. കേസിൽ ഉൾപ്പെട്ട സാക്ഷികൾ, ജൂറിമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവരെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് അത് തൻ്റെ മകളെയും ജഡ്ജി ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യയും അപകീര്‍ത്തികരമായ പ്രചാരണവും നടത്തുന്നത് തടയാനായാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മെർച്ചനെയോ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിനെയോ വിമർശിക്കുന്നതിന് ട്രംപിന് വിലക്കില്ല.

More Stories from this section

family-dental
witywide