ബിബിന്‍ മാത്യു ന്യൂയോര്‍ക് മലയാളി അസോസിയേഷൻ പ്രസിഡന്റ്; നൈമയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു

ജേക്കബ് മാനുവൽ(പിആർഒ)

ന്യൂയോർക്: ന്യൂയോർക് മലയാളി അസോസിയേഷന്റെ പൊതുയോഗവും 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 28 നു, ശനിയാഴ്ച പ്രസിഡന്റ് ലാജി തോമസ്, ബോർഡ് ചെയർമാൻ ജേക്കബ് കുര്യൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ നടന്നു.

കഴിഞ്ഞ രണ്ടു വർഷക്കാലത്തെ പ്രസിഡന്റ് തൻറെ അദ്ധ്യക്ഷ പ്രസംഗത്തിൽ അസോസിയേഷനും കമ്മിറ്റിക്കും കഴിഞ്ഞ രണ്ടു വർഷക്കാലം നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി അറിയിച്ചതോടൊപ്പം ഇനിയും അസ്സോസിയേഷൻ്റെ മുൻപോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ മലയാളികളും കൂടെ ഉണ്ടാകണമെന്ന് അഭ്യർഥിക്കുകയും മീറ്റിംഗിലേക്ക്  എല്ലാവരെയും സ്വാഗതവും ചെയ്തു. സെക്രട്ടറി സിബു ജേക്കബ് 2023 വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ സജു തോമസ് വരവു ചിലവ് കണക്കും പുതിയ വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു.

2024-25 വർഷത്തേക്കുള്ള കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ബോർഡ് ചെയർമാൻ ജേക്കബ് കുര്യൻ്റെ നേത്യത്വത്തിൽ നടത്തുകയും. പ്രസിഡന്റായി ബിബിൻ മാത്യു, വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജൻ, സെക്രട്ടറി ജേക്കബ് കുര്യൻ, ജോയിൻറ് സെക്രട്ടറി തോമസ് പായിക്കാട്ട്, ട്രഷറർ സിബു ജേക്കബ്, ജോയിന്റ് ട്രഷറർ കുര്യൻ സ്കറിയ, ബോർഡ് ചെയർമാൻ ലാജി തോമസ്, ബോർഡ് മെംബർസ് മാത്യൂ ജോഷ്വാ, ജിൻസ് ജോസഫ്, സാം തോമസ്, സജു തോമസ് എന്നിവരെയും. കമ്മിറ്റി മെംബേർസ് ആയി മാത്യു വർഗീസ്, ബിനു മാത്യു, ജോജി മാത്യു, തോമസ് സക്കറിയ (സുജിത്ത്), അജു ഉമ്മൻ, പ്രേം കൃഷ്ണൻ, ജിജോ ജോസഫ്, പി ആർ ഓ – ജേക്കബ് മാനുവേൽ, ഓഡിറ്റേർസായി സിജു സെബാസ്റ്റ്യൻ, അനിയൻ മൂലയിൽ എന്നിവരെയും തിരഞ്ഞെടുത്തു.

ജനറൽ ബോഡി എടുത്ത തീരുമാനങ്ങള്‍; 

കേന്ദ്ര സംഘടനകളായ ഫൊക്കാനയിലേക്കും ഫോമയിലേക്കും നൈമയുടെ സാന്നിദ്ധ്യം കൂടുതൽ വ്യാപിപ്പിക്കുക, കഴിവുള്ള യുവജനങ്ങളെ അതിന്റെ പ്രവർത്തങ്ങളുടെ ചുക്കാൻ പിടിക്കാൻ പ്രോത്സാഹിപ്പിക്കുക. ജനറൽ ബോഡി ഐകകണ്ഠേന ഫോമയുടെ ന്യൂ യോർക്ക് റീജിയണൽ വൈസ് പ്രെസിഡന്റായി മത്സരിക്കുന്ന മാത്യൂ ജോഷ്വാ, ഫൊക്കാനയുടെ ന്യൂ യോർക്ക് റീജിയണൽ വൈസ് പ്രെസിഡന്റായി മത്സരിക്കുന്ന ലാജി തോമസ്, ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർ ആയി മത്സരിക്കാൻ ബിജു ജോൺ കൊട്ടാരക്കരക്കും ഉള്ള പൂർണ പിന്തുണയും സഹായവും ഉറപ്പാക്കുക തുടങ്ങിയ തീരുമാനങ്ങള്‍ ജനറല്‍ ബോഡി കൈക്കൊണ്ടു.

പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകം പേർ ആസോസിയഷനിൽ മെംബർ ആകുകയും, മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആയി മാറുകയും ചെയ്തു. സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണം, നഴ്സിംഗ് സ്റ്റുഡന്റ്സ് സ്കോളർഷിപ് തുടങ്ങി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ നൈമക്കു കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചു.

ജിൻസ് ജോസഫ്, ഡോൺ തോമസും യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. . വളരെയേറെ ഉത്തരവാദിത്വമുള്ള ഒരു സംഘടനയെ മാതൃകാപരമായും, ഊർജ്വസ്വലമായും നയിക്കുവാൻ ന്യൂ യോർക്കിലെ എല്ലാ മലയാളികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി നിയുക്ത പ്രസിഡന്റ് ശ്രീ.ബിബിൻ മാത്യു ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സാം തോമസ് നന്ദി പറഞ്ഞു.

New York Malayali Association New Members

More Stories from this section

family-dental
witywide