ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ആദരവുമായി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും

ജോയിച്ചൻ പുതുക്കുളം

ആൽബനി: ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലും സെനറ്റിലും പ്രമേയങ്ങൾ പാസാക്കി ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ആദരം. ഓഗസ്റ്റ് മാസം ഇന്ത്യൻ പൈതൃക മാസമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് ഈ വർഷവും ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ആദരമർപ്പിച്ചത്. എട്ടു വർഷം മുൻപ്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്‍റെ ശ്രമഫലമായാണ് ഇന്ത്യൻ പൈതൃക മാസാഘോഷം ആരംഭിച്ചത്. ഈ വർഷം, റോക്ക് ലാൻഡിൽ നിന്നുള്ള അസംബ്ലിമാൻ കെൻ സെബ്രോസ്‌കി അസംബ്ലിയിലും സെനറ്റർ ബിൽ വെബ്ബർ സെനറ്റിലും പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സംഭാവനകളെ സെനറ്റിൽ അവതരിപ്പിച്ച പ്രമേയങ്ങൾ അഭിനന്ദിച്ചു. 2015-ലാണ് ഓഗസ്റ്റ് മാസം ഇന്ത്യൻ പൈതൃക മാസമായി ന്യൂയോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചത്. ഇതേതുടർന്നാണ് ഓഗസ്റ്റിൽ ഇന്ത്യക്കാർ തലസ്ഥാനമായ ആൽബനിയിൽ എത്തി ലെജിസ്ലേച്ചറിന്‍റെ ഇരു ചേമ്പറുകളിലും പാസാക്കിയ പ്രമേയങ്ങൾ പാസാക്കുന്നത് ആഘോഷിക്കുന്നതായി എത്തിച്ചേരുന്നത്.

ഇന്ത്യൻ പൈതൃക മാസാഘോഷത്തിന്‍റെ ഭാഗമായി ഈ വർഷം ഇന്ത്യൻ ഹെറിറ്റേജ് ക്ലബ് രൂപം കൊണ്ടു. ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഇന്ത്യൻ പൈതൃക മാസാഘോഷത്തിന് ന്യൂയോർക്കിലെ ആൽബനിയിൽ മലയാളി സമൂഹം ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ എത്തി. ഷൈമി ജേക്കബ്, വർഗീസ് ഉലഹന്നാൻ, ജോർജ് ജോസഫ് തുടങ്ങിയ മലയാളി പ്രമുഖരാണ് ഡോ. ആനി പോളിനൊപ്പം ആൽബനിയിൽ എത്തിയത്.അസംബ്ലിമാൻ ജോൺ മക്ഗോവൻ, മലയാളിയായ സെനറ്റർ കെവിൻ തോമസ് എന്നിവരെയും സംഘം സന്ദർശിച്ചു.

അതേ സമയം, ജൂൺ 3 തിങ്കളാഴ്ച ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്‍റെ നേതൃത്വത്തിൽ മലയാളി പൈതൃക മാസം സ്റ്റേറ്റ് സെനറ്റിലും അസംബ്ലിയിലും ആഘോഷിക്കുന്നു. മാർത്തോമ്മാ സഭയുടെ ഭദ്രാസനാധിപൻ റവ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ പങ്കെടുക്കും.