മലപ്പുറം: സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചും കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടും നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. മേയ് രണ്ടിനായിരുന്നു പരാതിക്കാരിയുടെയും ഫായിസിന്റെയും വിവാഹം. ആറാം നാൾ മുതൽ പീഡനം തുടങ്ങി.
നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നുവെന്നും സഹപാഠികളെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെയും ഇയാൾക്ക് സംശയമായിരുന്നെന്ന് പരാതിയിൽ പറയുന്നു. സ്വര്‍ണം 25 പവന്‍ പോലും ഇല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചുവെന്നും ചെവിക്ക് അടിയേറ്റതിന് പിന്നാലെ കേള്‍വിശക്തി തകരാറിലായെന്നും പരാതിയിലുണ്ട്.
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ മെയ് 22ാം തീയതി പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മുഹമ്മദ് ഫായിസിനെ ഒന്നാം പ്രതിയാക്കി മലപ്പുറം വനിതാ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ഫായിസിന്റെ മാതാവിനെയും പിതാവിനെയും പ്രതിചേർത്തിട്ടുണ്ട്.
Newly married girl attacked by Husband in Malappuram