സഹിക്കാനാകില്ല, കണ്ടവർക്കെല്ലാം കണ്ണീർ! സഹപ്രവർത്തകയുടെ മരണ വാർത്ത വായിക്കവേ പൊട്ടിക്കരഞ്ഞ് വാർത്താ അവതാരകർ

അരിസോണ: സഹപ്രവർത്തകയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് ടെലിവിഷൻ വാർത്താ അവതാരക. അന ഒർസിനിയുടെ മരണ വാർത്ത വായിക്കുന്നതിനിടെയാണ് സഹപ്രവർത്തകയായ ടൈലർ ബട്‌ലർ പൊട്ടിക്കരഞ്ഞത്. ടൈലറെ സഹപ്രവർത്തകനായ കാർസിൻ കറിയർ ആശ്വസിപ്പിച്ചു. കോൾഡ് ന്യൂസ് 13( KOLD News13 ) ചാനലിലെ വാർത്താ സംപ്രേക്ഷണത്തിനിടെയാണ് സംഭവം.

ഞങ്ങളുടെ പ്രിയ സുഹൃത്തും സഹ-അവതാരകയുമായ അന ഒർസിനി കഴിഞ്ഞയാഴ്ച അന്തരിച്ചു. അനയുടെ വിയോഗത്തിൽ ഞങ്ങൾ തകർന്നിരിക്കുകയാണ്. എല്ലാ ദിവസവും ഞങ്ങൾക്കൊപ്പം അനയുമുണ്ടായിരുന്നു. നിങ്ങൾ കണ്ട അന തമാശകളെ ഇഷ്ടപ്പെട്ട വ്യക്തിയാണെന്നും അവർ പറഞ്ഞു.

ഇന്ന് ഞങ്ങൾ അനയ്ക്ക് വേണ്ടിയാണ് പിങ്ക് നിറമുള്ള വസ്ത്രം ധരിച്ചത്. അനയുമായുള്ള നിമിഷങ്ങൾ നിങ്ങളുമായി പങ്കിട്ടുകൊണ്ട് ആദരം പ്രകടിപ്പിക്കാൻ ​ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഇവർ പറഞ്ഞു. 28കാരിയായ അന ബ്രെയിൻ അനൂറിസത്തെ തുടർന്നാണ് അന്തരിച്ചത്.

news anchor ana orcini dies colleagues break down

More Stories from this section

family-dental
witywide