ട്രംപിന് അ‌ടുത്ത തിരിച്ചടി, തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കിയേക്കും

ന്യൂയോർക്ക്: ക്രിമിനൽ കുറ്റാരോപിതനായതിനെ തുടർന്ന് മുൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കാൻ ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് തയ്യാറെടുക്കുന്നതായി സൂചന. പൊലീസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്രിമിനൽ കുറ്റാരോപണത്തെത്തുടർന്ന് ട്രംപിൻ്റെ ന്യൂയോർക്ക് കൺസീൽഡ് കാരി ലൈസൻസ് 2023 ഏപ്രിൽ 1 ന് സസ്പെൻഡ് ചെയ്തിരുന്നു.

ലൈസൻസ് ലഭിച്ച മൂന്ന് പിസ്റ്റളുകളിൽ രണ്ടെണ്ണം 2023 മാർച്ച് 31-ന് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിനു കൈമാറിയിരുന്നു. ട്രംപിൻ്റെ ലൈസൻസിൽ ലിസ്റ്റുചെയ്തിരിക്കുന്ന മൂന്നാമത്തെ തോക്ക് ഫ്ലോറിഡയിലേക്ക് മാറ്റുകയും ചെയ്തു. മൂന്നാമത്തെ തോക്ക് ഇപ്പോഴും കൈവശം വയ്ക്കുന്നത് ഒന്നിലധികം സംസ്ഥാന, ഫെഡറൽ നിയമങ്ങളുടെ ലംഘനമാണ്. കുറ്റവാളി തോക്ക് കൈവശം വയ്ക്കുന്നത് ഫെഡറൽ നിയമപ്രകാരം കുറ്റകൃത്യമാണ്.

newyork Police to cancel Trump Gun license