കർഷക പ്രക്ഷോഭം: ചർച്ച പരാജയം, അടുത്ത കൂടിക്കാഴ്ച ഞായറാഴ്ച, ഇന്ന് കർഷകരുടെ ഭാരത് ബന്ദ്

കർഷക സമരത്തോട് അനുബന്ധിച്ച് കേന്ദ്രമന്ത്രിമാരും കർഷക സംഘനടകളും തമ്മിൽ നടത്തിയ ചർച്ച പരാജയം ഇന്നലെ രാത്രി വൈകിയും ചർച്ച നർന്നിരുന്നിരുന്നെങ്കിലും സമവായത്തിലേക്ക് എത്താനായില്ല. ഞായറാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് എഎൻ ഐ റിപ്പോർട്ട് ചെയ്തു.

സർക്കാരും കർഷക യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ കർഷക യൂണിയൻ ഉയർത്തിക്കാട്ടുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായും അടുത്ത യോ​ഗം ഞായറാഴ്ച യോഗം ചേരുമെന്നും കേന്ദ്രമന്ത്രി അർജുൻ മുണ്ട അറിയിച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം) നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വാന്‍ സിങ് പംദേര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ഷക സംഘടന നേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തിയിരിക്കുന്നത്.കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ത റായ് എന്നിവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയ്ക്കായി എത്തിയിരുന്നു.

അതിനിടെ, സമരവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി. സംയുക്ത കിസാന്‍ മോര്‍ച്ചയുള്‍പ്പെടെയുള്ള കര്‍ഷക സംഘടനകളാണ് ഇന്ന് ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗതാഗത സംവിധാനങ്ങള്‍, കാര്‍ഷിക മേഖല, തൊഴിലുറപ്പ് പദ്ധതി, സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ഗ്രാമീണ വ്യവസായ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബന്ദ്.

അതിനിടെ കര്‍ഷക സമരം അവസാനിപ്പിക്കാനായി സമരസമിതി നേതാക്കളുമായി മന്ത്രിതല ചര്‍ച്ച നടക്കുന്നതിനിടെ, ഹരിയാന അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ വീണ്ടും പൊലീസ് വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു. രാത്രി ഏഴുമണിയോടെയാണ് ശംഭു അതിര്‍ത്തിയില്‍ പോലീസും സമരക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഫെബ്രുവരി 17 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്.

Next round of talks between Farmers and Government on Sunday

More Stories from this section

family-dental
witywide