ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

ലണ്ടൻ: 2023 മാർച്ചിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ആക്രമിച്ച കേസിലെയും തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെയും സുപ്രധാന പ്രതി‌യെ അറസ്റ്റ് ചെയ്ത് എൻഐഎ. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്.

2023 മാർച്ച് 22 ന് നടന്ന പ്രതിഷേധത്തിനിടെ ഇന്ദർപാൽ സിംഗ് ഗാബ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായാണ് ആരോപണം. ഇന്ത്യൻ ഹൈക്കമ്മീഷൻ മന്ദിരം ഖാലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ ആക്രമിച്ച് മൂന്ന് ദിവസത്തിന് ശേഷം നടന്ന പ്രതിഷേധത്തിനിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് അറസ്റ്റ്. 2023 മാർച്ച് 19,22 തീയതികളിലായി നടന്ന സംഭവങ്ങൾ ഉദ്യോ​ഗസ്ഥർക്കും നേരെ വൻ ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള വൻ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് എൻഐഎ കണ്ടെത്തി.

“കഴിഞ്ഞ വർഷം മാർച്ച് 19 നും മാർച്ച് 22 നും ലണ്ടനിൽ നടന്ന സംഭവങ്ങൾ ഇന്ത്യൻ മിഷനുകൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കും നേരെ ഹീനമായ ആക്രമണം അഴിച്ചുവിടാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേസിലെ ഇതുവരെയുള്ള എൻഐഎ അന്വേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 2023 മാർച്ചിൽ ലണ്ടനിൽ നടന്ന ആക്രമണങ്ങൾ 2023 മാർച്ച് 18 ന് ഖാലിസ്ഥാൻ അനുകൂല വിഘടനവാദിയായ അമൃതപാൽ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് സ്വീകരിച്ച നടപടിയുടെ പ്രതികാരമായാണ് കണ്ടെത്തിയത്,” ഏജൻസി പറഞ്ഞു.

ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ‌ സ്ഥാപിച്ചിരുന്ന ദേശീയ പതാകൾ ഖലിസ്ഥാൻ അനുകൂലികൾ വലിച്ചെറിയുകയായിരുന്നു. സംഭവങ്ങൾക്ക് പിന്നാലെ യുകെ ഹോം ഓഫീസ് പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസിൽ നിന്ന് എൻഐഎ അന്വേഷണം ഏറ്റെടുത്തത്.

More Stories from this section

family-dental
witywide