യുഎസിന്റെ മധ്യസ്ഥത വിജയം കണ്ടു; 2 ബിഷപ്പുമാരും 17 വൈദികരും ജയിൽ മോചിതരായി

മനാഗ്വ: പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കര്വാഗൻ സർക്കാർ ബന്ധിക്കളാക്കിയ2 ബിഷപ്പുമാരും മറ്റ് 17 വൈദികരും ജയിൽ മോചിതരായി. വത്തിക്കാനുമായുള്ള ധാരണയിലാണ് സർക്കാരിന്റെ കടുത്തവിമർശകനായ ബിഷപ് അൽവാരസിനെ ഉൾപ്പെടെയുള്ളവരെ ജയിൽ മോചിതരാക്കിയത്.

നിക്കരാഗ്വൻ മാധ്യമങ്ങളായ ലാ പ്രെൻസയും കോൺഫിഡൻഷ്യലുമാണ് മോചനം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇവരെ വത്തിക്കാന് കൈമാറി. യുഎസിന്റെ മധ്യസ്ഥതയിൽ വത്തിക്കാനുമായി നടത്തിയ ചർച്ചയിലാണ് മോചനത്തിന് ധാരണയായത്. ഇതിൽ 18 പേരും വത്തിക്കാനിൽ എത്തി. ഒരാൾ വെനസ്വേലയിൽ തങ്ങുകയായിരുന്നു.

ബിഷപ് അൽവാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. 2018 ലെ സർക്കാർ വിരുദ്ധ സമരത്തെ അടിച്ചൊതുക്കിയ പ്രസിഡൻ്റ് ഡാനിയൽ ഒർട്ടേഗയുടെ നടപടിയെ വിമർശിച്ചതിനാണ് ബിഷപ് റൊലാൻഡോ അൽവാരസിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. 26 വർഷം തടവിനു വിധിച്ചിരുന്നു. കുർബാന മധ്യേയുള്ള പ്രസംഗത്തിൽ ബിഷപ് അൽവാരിസിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തതിന് ബിഷപ് ഇസിഡോറ മോറയെയും രണ്ട് മാസം മുൻപ് അറസ്റ്റ് ചെയ്തു. സർക്കാരിനെ അട്ടിമറിക്കാൻ ബിഷപ്പുമാരും വൈദികരും ശ്രമിച്ചു എന്നാണ് ഭരണകൂടം ആരോപിച്ചത്.

More Stories from this section

family-dental
witywide