തിരഞ്ഞെടുപ്പ് ദിനത്തിൻ്റെ തലേദിവസം രാത്രി, കമല ഹാരിസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത് ഒട്ടേറെ സെലിബ്രിറ്റികൾ. ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുള്ള സ്വിങ് സ്റ്റേറ്റായ പെൻസിൽവേനിയയിലാണ് ഹാരിസ് ഈ രാത്രി ചെലവഴിക്കുന്നത്. പ്രചാരണ പരിപാടികളിൽ, ഓപ്ര വിൻഫ്രി, ലേഡി ഗാഗ, ജോൺ ബോൺ ജോവി എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ കമല ഹാരിസിനായി രംഗത്തിറങ്ങി.
പിറ്റ്സ്ബർഗിൽ കമലയുടെ റാലിയിൽ സെഡ്രിക് ദി എൻ്റർടെയ്‌നർ, കാറ്റി പെറി, ആന്ദ്രാ ഡേ എന്നിവർ പങ്കെടുത്തു. ഫിലാഡൽഫിയയിൽ അവതാരകരും ഗായകരും ഉൾപ്പെടെ നീണ്ടനിര തന്നെ പ്രത്യക്ഷപ്പെട്ടു. ഡിജെ കാസിഡി, ഫാറ്റ് ജോ, റിക്കി മാർട്ടിൻ എന്നിവർ എത്തിച്ചേർന്നു. ലേഡി ഗാഗ മനോഹരമായി “ഗോഡ് ബ്ലെസ് അമേരിക്ക” പാടി, വിൻഫ്രി ആകട്ടെ കന്നിവോട്ടർമാരെ വേദിയിൽ എത്തിച്ച് കൈയ്യടി നേടി.
ഹാരിസിൻ്റെ സെലിബ്രിറ്റി പിന്തുണയിയൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് തീരെ മതിപ്പില്ല.
ഗായികമാരും ലോകത്തിലെ തന്നെ വലിയ സെലിബ്രിറ്റികളുമായ ടെയ്ലർ സ്വിഫ്ട്, ലേഡി ഗാഗ, ബിയോൺസെ, ജെന്നിഫർ ലോപസ്, കാറ്റി പെറി തുടങ്ങിയ സ്ത്രീകൾ കമലയ്ക്കായി അണിനിരന്നു കഴിഞ്ഞു. പാർട്ടി ഭേദമെന്യേ സ്ത്രീകളുടെ വലിയ പിന്തുണ കമലയ്ക്ക് കിട്ടുന്നുണ്ട്.
night before Election Day celebrities came for Kamala Harris