നിജ്ജാർ കൊലപാതകം: കാനഡ തെളിവ് നൽകുന്നതുവരെ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ഇന്ത്യൻ പ്രതിനിധി

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ തെളിവുകളും കാനഡ പങ്കുവെക്കുന്നതുവരെ അന്വേഷണത്തിൽ കനേഡിയൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കില്ലെന്ന് ഇന്ത്യൻ പ്രതിനിധി. കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ്, നിജ്ജാർ കേസ് അന്വേഷണത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റം ഉണ്ടെന്നും ഇന്ത്യ ഇപ്പോൾ അന്വേഷണങ്ങളുമായി സഹകരിക്കുന്നു എന്നും അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്.

നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും കാനഡ ഇന്ത്യയെ കാണിച്ചിട്ടില്ല. ഇത് ഏതൊരു സഹകരണത്തിനുമുള്ള മുൻകൂർ വ്യവസ്ഥയാണെന്നും ദി ഗ്ലോബ് ആൻഡ് മെയിലിന് നൽകിയ അഭിമുഖത്തിൽ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.

“കനേഡിയൻ അധികാരികളെ സഹായിക്കുന്നതിന് ഞങ്ങൾക്ക് പ്രസക്തവും നിർദ്ദിഷ്ടവുമായ തെളിവുകൾ ആവശ്യമാണ്. പ്രസക്തവും നിർദ്ദിഷ്ടവുമായ തെളിവുകൾ ഞങ്ങളെ കാണുന്നില്ലെങ്കിൽ, കനേഡിയൻ അധികാരികളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.”

More Stories from this section

family-dental
witywide