ട്രംപിനെ ഞെട്ടിച്ച് നിക്കി ഹേലി; വാഷിങ്ടൺ ഡിസി പ്രൈമറിയിൽ ഹേലിക്ക് വിജയം

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കൻ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള പ്രൈമറി തിരഞ്ഞെടുപ്പിൽ വാഷിങ്ടൺ ഡിസിയിൽ നിക്കി ഹേലിക്ക് വിജയം. ഇതോടെ ട്രംപിൻ്റെ അജയ്യമായ തേരോട്ടത്തിന് നിക്കി ഹേലി താൽകാലിക വിരാമം ഇട്ടിരിക്കുകയാണ്. ഇതുവരെ നടന്ന എല്ലാ റിപ്പബ്ളിക്കൻ പ്രൈമറികളിലും ഡൊണാൾഡ് ട്രംപായിരുന്നു വിജയിച്ചിരുന്നത്.

സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിൽ പോലും നിക്കി തോറ്റിരുന്നു. എന്നാൽ യുഎസ് ചരിത്രത്തിൽ ഒരു റിപ്പബ്ലിക്കൻ പ്രൈമറി വിജയിക്കുന്ന ആദ്യ വനിതയാണ് അവർ. എന്നാലും, ഡൊണാൾഡ് ട്രംപ് ഹേലിയെക്കാൾ വളരെ മുന്നിലാണ്. നവംബറിലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ നേരിടുന്നത് ട്രംപ് തന്നെയാവാനാണ് സാധ്യത.

Nikki Haley Wins first republican primary in Washington DC

More Stories from this section

family-dental
witywide