‘കമലാ ഹാരിസാണെങ്കിൽ ട്രംപ് തോൽക്കും’; വൈറലായി നിക്കി ഹേലിയുടെ മുൻ പ്രസം​ഗം

വാഷിങ്ടൺ: തെരഞ്ഞെടുപ്പിൽ പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് വിജയിക്കുകയെന്ന് നിക്കി ഹേലിയുടെ പഴയ പ്രസ്താവന സോഷ്യൽമീഡിയയിൽ വൈറലാകുന്നു. റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ന്യൂ ഹാംഷെയറിൽ നടത്തിയ പ്രസംഗത്തിലാണ്ൽ നിക്കി ഹേലി ഇക്കാര്യം പറഞ്ഞത്.

മിക്ക അമേരിക്കക്കാരും ബൈഡനും ട്രംപും തമ്മിൽ വീണ്ടും മത്സരിക്കുന്നത് ആ​ഗ്രഹിക്കുന്നില്ല. 78 കാരനായ ട്രംപിനും 81 കാരനായ ബൈഡനും വോട്ടുചെയ്യാൻ അമേരിക്കക്കാർ ആഗ്രഹിക്കുന്നില്ലെന്നും ഹേലി പറഞ്ഞു. കമലാ ഹാരിസും ട്രംപും തമ്മിലുള്ള പോരാട്ടമാണെങ്കിൽ കമലാ ഹാരിസ് വിജയിക്കുമെന്നും അവർ പറഞ്ഞു.

ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആയാൽ പ്രസിഡന്റായി കമലാ ഹാരിസിനെ ലഭിക്കുമെന്നും ഈ വാക്കുകൾ അടയാളപ്പെടുത്താനം അവർ പറഞ്ഞു. ബൈഡൻ പിന്മാറിയ സാഹചര്യത്തിൽ 59കാരിയായ കമലാ ഹാരിസായിരിക്കും ഡെമോക്രാറ്റ് സ്ഥാനാർഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ ട്രംപിനെ പിന്തുണച്ചും നിക്കി ഹേലി രം​ഗത്തെത്തിയിരുന്നു. എന്നാൽ പിന്നീടാണ് നിലപാട് മാറ്റിയത്.

Nikki Haley’s statement against Donald Trump