തിരുവനന്തപുരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് പേരാണ് അപകടത്തില്‍ ഇതുവരെ മരിച്ചത്. ഇവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19), കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് (32) ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.ഇവരില്‍ 30 ഓളം പേര്‍ വിവിധ ആശുപത്രികളിലായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.