ന്യൂഡല്‍ഹി: വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രൊഫ.കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്റ്.തെരേസാസ് കോളേജില്‍ നടന്ന മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ധനമന്ത്രിയുടെ വാക്കുകള്‍ എത്തിയത്. കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല. വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
വയനാട് ദുരന്ത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച് പോയതല്ലാതെ, വേണ്ട സഹായ പ്രഖ്യാപനം നടത്താത്തതില്‍ കേരളത്തില്‍ വലിയ രീതിയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാന്‍ കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ്രുന്നു.
മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണം. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. മറ്റൊന്ന് ഈ മേഖലയിലെ ആളുകള്‍ എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസഹായം വൈകുന്നതില്‍ ഭരണ-പ്രതിപക്ഷം ഒരുപോലെ വിമര്‍ശിച്ചു.