ബിഹാറിൽ ബിജെപി പിന്തുണയുള്ള മുഖ്യമന്ത്രിയായി നിതീഷ് കുമാർ വരുന്നു; സത്യ പ്രതിജ്ഞ ഞായറാഴ്ച

ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച ആയിരിക്കും സത്യപ്രതിജ്ഞ എന്ന് എൻറ്റിടിവി റിപ്പോർട്ട് ചെയ്യുന്നു. ആർജെഡി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നത്. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചേക്കും. ഈ സമയത്ത് നിയമസഭ പിരിച്ചുവിടില്ലെന്നും തിരഞ്ഞെടുപ്പ് നടത്തില്ലെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു. അടുത്ത വർഷം ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് തീരുമാനം. ജനുവരി 28-ാം തീയതി നിശ്ചയിച്ചിരിക്കുന്ന എല്ലാ പരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.

സഖ്യകക്ഷികളായ ആർജെഡിയും കോൺഗ്രസുമായി സഖ്യം അവസാനിപ്പിച്ച ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും ബിജെപി സഖ്യത്തിലേക്ക് പോകുമെന്ന് ഇന്നലെ തന്നെ വാർത്ത വന്നിരുന്നു. ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യാനായി നിതീഷ് കുമാര്‍ ഇന്നലെ ഡല്‍ഹിയിലായിരുന്നു. ബിജെപി ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയേയും കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

ബിഹാര്‍ നിയമസഭ പിരിച്ചുവിടാനായി നിയമോപദേശം തേടിയിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍ഡിഎ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷിനെ ബിജെപി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

72 കാരനായ നിതീഷ് കുമാറിൻ്റെ അഞ്ചാമത്തെ മുന്നണി മാറ്റമാണ് ഇത്. 2013 മുതൽ, അദ്ദേഹം എൻഡിഎയ്ക്കും മഹാസഖ്യത്തിനുമിടയിൽ ആടിക്കളിക്കുകയായിരുന്നു. എവിടെയാണോ തനിക്ക് സ്ഥാനം ലഭിക്കുക അവിടെ നിൽക്കാനും നല്ല അവസരം കിട്ടുമ്പോൾ അടുത്ത ക്യാംപിലേക്ക് ചാടാനും ഒരു മടിയുമില്ലാത്ത അവസരവാദിയാണ് നിതീഷ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ചുള്ള നിതീഷിൻ്റെ അഭിപ്രായപ്രകടനവും തുടർന്നുള്ള ലാലു യാദവിന്റെ മകളുടെ മറുപടിയും ആർജെഡിയുമായുള്ള ഭിന്നത കഴിഞ്ഞ ആഴ്‌ച തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ, ഭാരത് ജോഡോ യാത്രയ്ക്കുള്ള കോൺഗ്രസ് ക്ഷണത്തോട് അദ്ദേഹം പ്രതികരിക്കാത്തത് ഒരു ചോദ്യചിഹ്നമായി നിലനിൽക്കെയാണ് പുതിയ വാർത്തകൾ പുറത്തു വരുന്നത്.

മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനുള്ള ഭാരതരത്‌ന മുൻകൂറായി തയാറാക്കിയ തിരക്കഥയായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.
ഇന്ത്യൻ ബ്ലോക്കിന്റെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാത്തതിലും നിതീഷ് അസ്വസ്ഥനായിരുന്നു.

Nitish Kumar May Take Oath As Chief Minister With BJP Support On Sunday

More Stories from this section

family-dental
witywide