‘നിവിൻ പറയുന്നത് കള്ളം, മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു’; പരാതിക്കാരിയുടെ പ്രതികരണം

ഇടുക്കി: നിവിൻ പോളിക്കെതിരായ ലൈംഗികാരോപണത്തിൽ കൂടുതൽ പ്രതികരണവുമായി പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്ന് പരാതിക്കാരി പറഞ്ഞു. നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

ദുബായിൽ വെച്ചാണ് താൻ ആക്രമിക്കപ്പെട്ടത് ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. കോട്ടയം സ്വദേശിയായ ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു.

ദിവസങ്ങളോളം തന്നെ മുറിയിൽ പൂട്ടിയിട്ടാണ് പീഡിപ്പിച്ചത്. എന്നാൽ തനിക്ക് ശ്വാസതടസമുണ്ടായതോടെ പെട്ടെന്ന് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു എന്നും ഇവർ പറയുന്നു. സഹകരിച്ചില്ലെങ്കിൽ നാട്ടിലുള്ള ഭർത്താവിനെയും വീട്ടുകാരെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങളെ പൂർണമായി തള്ളി നിവിൻ പോളി രംഗത്തെത്തി. രാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്.

More Stories from this section

family-dental
witywide